‘ഹിജാബ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ല’; ഹൈക്കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍

 

ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആചാരമല്ലെന്ന് ഹൈക്കോടതിയോട് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്മേല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്നില്ലെന്നും കര്‍ണാടക കോടതിയെ അറിയിച്ചു. കര്‍ണാടക ഹിജാബ് വിഷയത്തില്‍ വാദം കേള്‍ക്കവെ ആയിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

ഹിജാബ് മതാചാരമല്ലെന്നും ഹിജാബ് വിഷയത്തില്‍ സര്‍ക്കാരെടുത്ത തീരുമാനം ശരിയാണെന്നും അഡ്വ.ജനറല്‍ വാദിച്ചു. സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിലൂടെ മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല മറിച്ച് മതേതരത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം. ഉഡുപ്പിയിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഇന്ന് ഹൈക്കോടതിയില്‍ വാദം നടന്നത്. നേരത്തെ ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവദ്ഗി സമയം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വാദം കേള്‍ക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ചയും വാദം തുടരും.

Comments

COMMENTS

error: Content is protected !!