ഹിജാബ് നിരോധനം ഭരണഘടനാവിരുദ്ധമെന്ന് കെ.കെ. രമ എം.എൽ.എ
വടകര: ബുസ്താനിയ വനിതാ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഹിജാബ് നിരോധനത്തിരെ “സ്റ്റാൻഡ് വിത്ത് ഹിജാബ്” സിഗ്‌നേച്ചർ കാംപയിൻ സംഘടിപ്പിച്ചു . പ്രതിഷേധ സംഗമം കെ.കെ .രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇഷ്ട ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനുമുളള സ്വാതന്ത്ര്യം ഭരണഘടന പൗരന്മാർക്ക് നൽകുന്നുണ്ട്, അത് ഹനിക്കാൻ പാടില്ലെന്നും ഹിജാബ് നിരോധനം ഭരണഘടനാ വിരുന്ധമാണെന്നും കെ.കെ.രമ എം.എൽ.എ അഭിപ്രായപ്പെട്ടു.
കെ.കെ.രമ എം.എൽ.എ കൈമുദ്ര പതിപ്പിച്ച് തുടക്കമിട്ട പ്രതിഷേധ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ അണിനിരന്നു. കൈമുദ്രകൾ പതിപ്പിച്ചും, പ്ളക്കാർഡുകൾ ഉയർത്തിയും, മുദ്രാവാക്യങ്ങൾ വിളിച്ചും വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
ചടങ്ങിൽ യൂണിയൻ കൺവീനർ ഇർഫാന ഷിറിൻ സ്വാഗതം
പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഫിറോസ്
അധ്യക്ഷത വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള ടീച്ചർ , എൻ .പി .അബ്ദുളള ഹാജി, ബി.ജെ.ഡി.സി പ്രസിഡൻ്റ് പി.സി. ഹസ്സൻ കുട്ടി ഹാജി എന്നിവർ സംസാരിച്ചു . സെക്രട്ടറി എ.പി. മഹ്‌മൂദ് ഹാജി , ട്രഷറർ ടി.പി. ഇബ്രാഹീം ഹാജി , മദ്രസ സദ്ർ മുഅല്ലിം ഇ.പി.എ. അസീസ് ബാഖവി ,കോളേജ് വൈസ് പ്രിൻസിപ്പാൾ, മുഹ്‌യിദ്ധീൻ ഫൈസി , ഷക്കീബ് , അമീർ ഹുദവി , ഷുക്കൂർ ഹുദവി, വിജില തുടങ്ങിയവർ സംബന്ധിച്ചു. എസ്.എം.ഫാത്തിമ നന്ദി പറഞ്ഞു.