ഹില്‍ ബസാര്‍ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്തിലെ ഹില്‍ബസാര്‍ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം കെ ദാസൻ എംഎൽഎ നിർവഹിച്ചു. ഹില്‍ ബസാറില്‍ നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ശോഭ അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേജ് നിര്‍മിച്ചത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണൻ, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജീവാനന്ദൻ, സ്ഥിരംസമിതി അംഗം സി.കെ ശ്രീകുമാർ, ബ്ലോക്ക് മെമ്പർ മുഹമ്മദലി മുതുകുനി, പഞ്ചായത്ത് മെമ്പർമാരായ പ്രേമലത, ശ്രീജിത ഒതയോത്ത്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ സതീശൻ, നിർമാണ കമ്മിറ്റി കൺവീനർ എം.വി സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ടി മനോജ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Comments

COMMENTS

error: Content is protected !!