CALICUTDISTRICT NEWS
ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ പയ്യോളി സ്വദേശി നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കോഴിക്കോട് പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍(49) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളം നാട്ടില്‍ നിന്നശേഷം വീണ്ടും രണ്ടരമാസങ്ങള്‍ക്ക് മുമ്പാണ് പ്രവാസജീവിതം ആരംഭിച്ചത്. മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം നാട്ടില്‍ നടത്താനാണ് തീരുമാനം. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഭാര്യ:വാഹിദ. മക്കള്‍:മനാഫ്, നവാഫ്.
Comments