ചോമ്പാല ബി ഇ എം യു പി സ്കൂളിൻ്റെ ‘ചിറകൊടിഞ്ഞ ബാല്യങ്ങൾ’ എന്ന തെരുവ് നാടകം സംസ്ഥാന കലോത്സവ വേദിയിൽ നിറഞ്ഞാടി

ചോമ്പാല ബി ഇ എം യു പി സ്കൂളിൻ്റെ ‘ചിറകൊടിഞ്ഞ ബാല്യങ്ങൾ’ എന്ന തെരുവ് നാടകം സംസ്ഥാന കലോത്സവ വേദിയിൽ നിറഞ്ഞാടി.   ചോമ്പാല ബി ഇ എം യു പി സ്കൂൾ  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിവരുന്ന നാടകം 61-ാം സംസ്ഥാന കലോത്സവത്തിന്റെ സാംസ്കാരിക വേദിയിൽ( ബീച്ച്- ഫ്രീഡം സ്ക്വയർ) ഇന്നലെ  (വ്യാഴം)  വൈകുന്നേരം നിറഞ്ഞാടി.

 

കുട്ടികളെ വശീകരിക്കുന്ന ലഹരി മാഫിയയിൽ തുടങ്ങി കല്യാണ, മരണവീടുകൾ പോലും ലഹരിയിൽ നിറഞ്ഞാടുന്നത് കാണികൾക്ക് മുന്നിൽ വരച്ച് കാട്ടിയ നാടകം സമൂഹത്തിന് നേരെ എറിഞ്ഞത് പൊള്ളുന്ന ചോദ്യങ്ങൾ ആയിരുന്നു. ശ്രീ ഗിരീഷ് ബാബുവാണ് സംവിധായകൻ. 32 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അവതരിപ്പിച്ച ഈ നാടകം സബ്ജില്ല, ജില്ലാ കലോത്സവ വേദികളിലും സംസ്ഥാനത്തിന്റെ വിവിധ വേദികളിലും അവതരിപ്പിച്ച് ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

Comments
error: Content is protected !!