KOYILANDILOCAL NEWS
ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം
പേരാമ്പ്ര: ഹെവൻസ് പ്രീ സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ പി ജോന ഉദ്ഘാടനം ചെയ്തു. ഹെവൻസ് പ്രീ സ്കൂൾ സെക്രട്ടറി കെ മുബീർ അധ്യക്ഷനായിരുന്നു. ദാറുന്നുജും ഓർഫനേജ് സെക്രട്ടറി പി കെ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ നജ്മ, പിടിഎ പ്രസിഡണ്ട് സിറാജ് നടുവണ്ണൂർ, ഷമീം, വി പി ഷമീബ, എം കെ ലൈല, ആർ എൻ റൈഹാനത്ത്, വി പി ബുഷ്‌റ, വി പി തസ്‌ലീന, എം പി മാജിദ, വി പി ആനിസ എന്നിവർ സംസാരിച്ചു. ആയിഷ നുസ്ഹ ഖിറാഅത്ത് നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
Comments