Uncategorized

ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്. ഹൈക്കോടതിയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുറച്ച് സ്ഥലം കൂടി ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നു എന്നാണ് ചീഫ് ജസ്റ്റീസ് നൽകുന്ന വിശദീകരണം.

ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരം രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍ ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന് നല്‍കിയ മറുപടി കത്തിലാണ് വിശദീകരണം.നഗരഹൃദയത്തിലെ തിരക്കില്‍ നിന്നും ഹൈക്കോടതി കെട്ടിടം മാറ്റുകയാണെന്നും കളമശ്ശേരിയില്‍ ഇതിനായി കെട്ടിടം കണ്ടെത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍.

ഹൈക്കോടതി ജഡ്ജിയും സംസ്ഥാന ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും കളക്ടറും ഉള്‍പ്പെടെയുള്ള ഉന്നത സംഘം സ്ഥലം സന്ദര്‍ശിച്ച പശ്ചത്തലത്തിലായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.അതേസമയം ഇത്തരമൊരു ആലോചനയില്ലെന്ന് സൂചിപ്പിക്കുന്നതാണ് രജിസ്ട്രാര്‍ ജനറലിന്റെ കത്ത്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button