KOYILANDILOCAL NEWS
ഹോണററി ക്യാപ്റ്റൻ രാമചന്ദ്രൻ എ ടി വിരമിച്ചു
മേപ്പയ്യൂർ: 31വർഷത്തെ സൈനിക സേവനത്തിൽ മദ്രാസ് എഞ്ചിനിയറിങ് റജ്മെൻ്റിൽ നിന്നും ഹോണററി ക്യാപ്റ്റൻ രാമചന്ദ്രൻ എ.ടി വിരമിച്ചു. ഏറെക്കാലം സിയാച്ചിനിലും ലേയിലും ആ സാമിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഭൂകമ്പത്തിൽ ലത്തൂരിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എസ് പി ജി യിൽ 4 വർഷക്കാലം പ്രവർത്തിച്ച ഇദ്ദേഹം കേരള പോലീസിന് പരിശീലത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ലൈബീര്യയിലെ ആദ്യത്തെ യു എന്‍ വനിതാ ദൗത്യസംഘത്തിൽപ്പെട്ട (സി ആർ പി എഫ്) ഏക മലയാളിയായ പ്രീതാരാമനാണ് ഭാര്യ. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ മകനാണ്. മകൻ ധീരജ് ആർ ചന്ദ് പൂനെയിൽ ബിരുദ വിദ്യാർത്ഥിയാണ്
Comments