CALICUTKOYILANDIMAIN HEADLINES
108 ആംബുലൻസ് പ്രവർത്തനമാരംഭിച്ചു.
കൊയിലാണ്ടി: തിരുവങ്ങൂർ സി.എച്ച്.സി കേന്ദ്രമാക്കി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതു സംരഭമായ 108 ആംബുലൻസിന്റെ സേവനം ആരംഭിച്ചു. കെ.ദാസൻ എം.എൽ.എ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. റോഡപകടങ്ങളിലും മറ്റ് അപകടങ്ങളിലും പെട്ടവരെ വളരെ വേഗത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി പരിശീലനം സിദ്ധിച്ച ഡ്രൈവർ അടക്കം 2 പേർ ആംബുലൻസിൽ ഉണ്ടാവും. 108 എന്ന നമ്പറിലേക്ക് വിളിച്ച് സേവനം പ്രയോജനപ്പെടുത്താം. ചടങ്ങിൽ പന്തലായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ആലോക്കണ്ടി മീത്തൻ, മെഡിക്കൽ ഓഫീസർ ഡോ: അനി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Attachments area
Comments