ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ അറസ്റ്റിലായി. പഞ്ചാബില്‍ വെച്ച് ഡല്‍ഹി പൊലീസാണ് ഒളിവിൽ കഴിയുകയായിരുന്ന സുശീൽ കുമാറിനെ പിടികൂടിയത്.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട്  പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.

ജലന്ധറില്‍ കേസിലെ മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പമാണ് സുശീലിനെ അറസ്റ്റ് ചെയ്തത്. മെയ് നാലിനാണ് സാഗര്‍ കൊല്ലപ്പെട്ടത്. ഛത്രസാല്‍ സ്റ്റേഡിയത്തിൽ പാര്‍ക്കിങ്ങ് സ്ഥലത്തുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം.

 

Comments

COMMENTS

error: Content is protected !!