ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹം

ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ  രാജ്യദ്രോഹ കേസ് കഴിഞ്ഞദിവസം കേരളത്തിലെ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത ഐഷ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശം ആണ് കേസിന് കാരണമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവമോർച്ച നൽകിയ പരാതി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കി. ഒരു വർഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരുമാണ് വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ സുൽത്താന പറഞ്ഞു.

ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ വനിതാ സംവിധായികയാണ് ഇവർ. സ്ത്രീകൾക്ക് എതിരായ പൊലീസ് ചൂഷണങ്ങൾക്ക് എതിരെ ഉൾപ്പെടെ പൊതു വിഷയങ്ങളിൽ സജീവമായ വ്യക്തിയാണ് ഐഷ.

Comments

COMMENTS

error: Content is protected !!