15 കാരിയെ പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ
കൊയിലാണ്ടി: 15 കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂര്‍ സ്വദേശികളായ തലോപ്പൊയില്‍ രതിന്‍ലാല്‍ എന്ന പൊന്നു ജിതിന്‍ (22), തലപ്പൊയില്‍ ഷിജോ രാജ് എന്ന ഉണ്ണി (22) കാക്കൂര്‍ തീര്‍ത്തങ്കര മീത്തല്‍ യാനവിന്‍ എന്ന ചക്കര (25) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസമാണ് സംഭവത്തിനാധാരം. വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട കുട്ടിയെ നിരന്തരം ഫോണ്‍ ചെയ്ത് പരിചയം ഉണ്ടാക്കി കഴിഞ്ഞ ദിവസം 30-ാം തിയ്യതി കാലത്ത് 11 മണിയോടെ ബാലുശ്ശേരിയില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ പൊന്‍കുന്ന് മലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. എസ്.ഐ.കെ.മുനീര്‍ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീലത സി.പി, ടി.കെ.ഒ.ഷംസുദ്ധീന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.