മുബൈ ഭീകരാക്രമണത്തിനു 15 വയസ്സ്.വീര മൃത്യു വരിച്ച ധീര യോദ്ധാക്കൾക്ക് അനുസ്മരണം.
മുംബൈ ഭീകരാക്രമണത്തിന് 2023 നവംബർ 26 ന് 15 വയസ്സ് തികയുകയാണ്. ഈ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മ ആയ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർ ന്റെ നേതൃത്വത്തിൽ ഭീകരതക്ക് എതിരെ സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ (താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കൽ കോളേജ്) പുഷ്പാർച്ചനയും ദീപം തെളിയിക്കുകയും ചെയ്തു
. ഇതിന്റെ ഭാഗമായി ഇതിന്റെ ഭാഗമായി കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കാലിക്കറ്റ് ഡിഫൻസിന്റെ കൊയിലാണ്ടിഏരിയയിൽ ഉള്ള മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന്. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ S I തങ്കരാജൻ സർ തിരുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മനോജ് പൂക്കാട് സ്വാഗതം പറഞ്ഞു ഹരിനാരായണൻ മുചുകുന്ന്, മണികണ്ഠൻ മുത്താമ്പി, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ് പ്രഭാഷണം നടത്തി. യോഗത്തിൽ നന്ദി സുഭാഷ് അരിക്കുളം രേഖപ്പെടുത്തി.