KOYILANDILOCAL NEWS
17 കാരിയുമായി നാടുവിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായ നടുവണ്ണൂരിലെ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു . 29 കാരനായ ഷെമി മുദ്ദിനെയാണ് അത്തോളി പോലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിൽ ഉള്ളിയേരി ബസ് സ്റ്റാൻഡിൽ കണ്ട ഇരുവരെയും നാട്ടുകാർ തടഞ്ഞ് പോലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് ഇൻസ്പെക്ടർ പി കെ ജിതേഷ് പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു.
Comments