LOCAL NEWS
2.87 കോടിരൂപയുടെ ചെക്ക് കുടുംബശ്രീക്ക് കൈമാറി.
കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് സി ഡി എസിന് പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന അനുവദിച്ച 2.87 കോടിരൂപയുടെ ചെക്ക് കുടുംബശ്രീക്ക് കൈമാറി. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത നിര്‍വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റീന സുരേഷ് അധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി വി പി രാജീവന്‍ പദ്ധതി വിശദീകരിച്ചു. കേരള ചിക്കന്‍ ഔട്ട്‌ലെറ്റിനുള്ള വായ്പയും, മണ്‍പാത്ര നിര്‍മാണ യൂണിറ്റ്, ടൈലറിങ് യൂണിറ്റ്, മുട്ടക്കോഴി വളര്‍ത്തല്‍ യൂണിറ്റ് എന്നിവക്കുള്ള റിവോള്‍വിങ് ഫണ്ടും ചടങ്ങില്‍ വിതരണം ചെയ്തു.
വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പി സജിത, പഞ്ചായത്ത് അംഗങ്ങളായ ഷിബിന്‍, നവ്യ ,നസീറ, രതീഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ മിനി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ സവിത തുടങ്ങിയവര്‍ പങ്കെടുത്തു
Comments