ഓര്‍മകളിലെ സുല്‍ത്താന്‍

കോ​ഴി​ക്കോ​ട്​: ”സു​ന്ദ​ര​മാ​യ ഇ ​ലോ​ക​ത്ത്​ എ​നി​ക്ക്​ അ​നു​വ​ദി​ച്ചു ത​ന്ന സ​മ​യം പ​രി​പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​ച്ചു. സ​മ​യം തീ​രെ​യി​ല്ല. അ​ല്ലാ​ഹു​വി​​െന്‍റ ഖ​ജ​നാ​വി​ല്‍ മാ​ത്ര​മാ​കു​ന്നു സ​മ​യ​മു​ള്ള​ത്. ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത സ​മ​യം… അ​ന​ന്തം…. അ​ന​ന്ത​മാ​യ സ​മ​യം”. വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​ര്‍ എ​ന്ന കാ​ടാ​യി​ത്ത​​ീ​ര്‍​ന്ന ഒ​റ്റ​മ​ര​ത്തെ അ​ട​യാ​ള​െ​പ്പ​ടു​ത്താ​ന്‍ മ​ല​യാ​ളി​ക​ള്‍​ക്ക്​ ഒ​രു ഒാ​ര്‍​മ​ക്കു​റി​പ്പു​ക​ളു​ടെ​യും ആ​വ​ശ്യ​മി​ല്ല. 25 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മുമ്പൊ​രു ജൂ​ലൈ അ​ഞ്ചി​ന്​ ബേ​പ്പൂ​രി​​െന്‍റ സു​ല്‍​ത്താ​ന്‍ വി​ട​പ​റ​ഞ്ഞി​ട്ടും ഇ​ന്നും സ​ജീ​വ​മാ​ണ്​ ആ ​ഒാ​ര്‍​മ​ക​ള്‍. ബേ​പ്പൂ​രി​ലെ വൈ​ലാ​ലി​ല്‍ വീ​ടി​​െന്‍റ ഉ​മ്മ​റ​ത്തു​ള്ള മു​റി​യി​ല്‍ ബ​ഷീ​റിനെ ‘കാണാം’.
വൈ​ലാ​ലി​ല്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ആ ​മു​റി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത​ത്​ ജ​നാ​ല​യി​ല്‍ വെ​ച്ച ബ​ഷീ​റി​​െന്‍റ വ​ലി​യ ഛായാ​ചി​ത്ര​മാ​ണ്. മു​റി​ക്കു​ള്ളി​ലേ​ക്ക്​ ക​യ​റു​ന്ന​വ​രെ കാ​ണാ​ന്‍ വാ​തി​ലി​ന്​ എ​തി​ര്‍​വ​ശ​ത്തു​ള്ള കോ​ണി​ല്‍ ചാ​രു​ക​സേ​ര​യി​ല്‍ ബ​ഷീ​റി​രി​ക്കു​ന്നു. ​തൊ​ട്ട​ടു​ത്ത്​ സൈ​ഗാ​ളി​​െന്‍റ​യും പ​ങ്ക​ജ്​ മ​ല്ലി​ക്കി​​െന്‍റ​യും പാ​ട്ടു​ക​ള്‍ പാ​ടി തെ​ണ്ട​പൊ​ട്ടി​യ ഗ്രാ​മ​ഫോ​ണ്‍. ചാ​രു​ക​സേ​ര​ക്ക്​ മു​ന്നി​ലെ ടീ​പ്പോ​യി​യി​ലു​ള്ള ക​ട​ലാ​സു​കെ​ട്ടി​ല്‍, ഒ​രു​പാ​ട്​ ക​ഥ​ക​ളെ​ഴു​തി ത​ഴ​കി​യ ആ ​കൈ​കൊ​ണ്ട്​ വെ​ടി​പ്പാ​യ അ​ക്ഷ​ര​ങ്ങ​ളി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്നു ക​ഥ​ക​ളി​ലെ​ല്ലാം വ​ച്ച്‌​ ശ്രേ​ഷ്​​ഠ​മാ​യ ക​ഥ​യെ​ക്കു​റി​ച്ച്‌. ബ​ഷീ​റി​ന്​ ലോ​ക​ത്തെ തെ​ളി​ച്ച​ത്തോ​ടെ കാ​ട്ടി​ക്കൊ​ടു​ത്ത ക​റു​ത്തു ത​ടി​ച്ച ക​ണ്ണ​ട ഇൗ ​എ​ഴു​ത്തു​ക​ളു​ടെ അ​വ​കാ​ശി​യെ​ന്ന​പോ​ലെ തെ​ല്ലൊ​ര​ഹ​ങ്കാ​ര​ത്തോ​ടെ കാ​ലി​ല്‍ കാ​ല്‍ ക​യ​റ്റി​വെ​ച്ചി​രി​ക്കു​ന്നു.
ബ​ഷീ​റി​​െന്‍റ മ​രി​ക്കാ​ത്ത ഒാ​ര്‍​മ​ക​ള്‍, കാ​ണാ​ന്‍ വ​രു​ന്ന​വ​ര്‍ ന​ല്‍​കി​യ ​സ്​​നേ​ഹോ​പ​ഹാ​ര​ങ്ങ​ള്‍, വി​വി​ധ സ​ര്‍​ക്കാ​റു​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ന​ല്‍​കി​യ അ​വാ​ര്‍​ഡു​ക​ള്‍, ​പ്ര​ശ​സ്​​തി​പ​ത്ര​ങ്ങ​ള്‍ എ​ല്ലാം ആ ​മു​റി​യി​ലു​ണ്ട്. ചു​മ​രി​നു മു​ക​ളി​ല​താ പാ​ത്തു​മ്മ​യി​രി​ക്കു​ന്നു. ബ​ഷീ​റി​​െന്‍റ അ​തി​ഥി​ക​ളെ​യും നോ​ക്കി. ‘പാ​ത്തു​മ്മ​യു​െ​ട ആ​ട്’​ എ​വി​​ടെ​യോ ഒാ​ടി ന​ട​ക്കു​ന്നു​ണ്ട്, ബ​ഷീ​റെ​ഴു​തു​ന്ന ക​ട​ലാ​സു​ക​ള്‍ അ​ത്ര​യും തി​ന്നാ​നാ​യി​ട്ട്.
ഏ​തോ സ്​​കൂ​ളി​ലെ കു​ട്ടി​ക​ള്‍ സ​മ്മാ​നി​ച്ച ​ബ​ഷീ​റി​​െന്‍റ​യും ഫാ​ബി​യു​ടെ​യും കാ​രി​ക്കേ​ച്ച​റു​ണ്ട്​ പേ​ന​യും കു​ത്തി നി​ല്‍​ക്കു​ന്നു. വ​ലി​യ സു​ഹൃ​ത്ത്​ വ​ല​യ​മു​ള്ള, എ​പ്പോ​ഴും അ​തി​ഥി​ക​ള്‍​ക്കൊ​പ്പ​മി​രു​ന്ന, െച​ല്ലു​ന്ന​വ​രെ​യെ​ല്ലാം മ​ടി​യേ​തും കൂ​ടാ​തെ ഉൗ​ട്ടി​യ ബ​ഷീ​റും ഫാ​ബി​യും എ​ല്ലാ​ത്തി​നും സാ​ക്ഷി​ക​ളാ​യി തോ​ളോ​ടു തോ​ള്‍ ചേ​ര്‍​ന്നി​രി​ക്കു​ന്നു. വീ​ടി​നു​ചു​റ്റും ബ​ഷീ​ര്‍ ന​ട്ടു​ന​ന​ച്ച ചെ​ടി​ക​ളും മ​ര​ങ്ങ​ളും പ​ട​ര്‍​ന്നു​പ​ന്ത​ലി​ച്ച്‌​ എ​ഴു​ത്തു​കാ​ര​​െന്‍റ ആ​ഗ്ര​ഹം​പോ​ലെ കാ​ക്ക, കു​യി​ല്‍, പ്രാ​വ്​ തു​ട​ങ്ങി​യ പ​ക്ഷി​മൃ​ഗാ​ദി​ക​ള്‍​ക്കെ​ല്ലാം ത​ണ​ലേ​കു​ന്നു.
ബേ​പ്പൂ​ര്‍ സു​ല്‍​ത്താ​​െന്‍റ എ​ഴു​ത്തു​ക​ള്‍​ക്കും വാ​ശി​ക​ള്‍​ക്കും ‘സൊ​റ’​ക​ള്‍​ക്കും സാ​ക്ഷി​യാ​യി​രു​ന്ന ചെ​റി​യ മാ​േ​ങ്കാ​സ്​​റ്റി​ന്‍ പ​ട​ര്‍​ന്ന്​ പ​ന്ത​ലി​ച്ച്‌​ വ​ന്മ​ര​മാ​യി​ട്ടു​ണ്ട്. കി​ളി​ക​ള്‍ ക​ല​പി​ല ഒ​ച്ച​വെ​ച്ച്‌​ ത​ങ്ങ​ളെ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി​ക്ക​ണ്ട ആ ​വ​ലി​യ ക​ഥാ​കാ​ര​നെ​ക്കു​റി​ച്ച്‌​ വാ​തോ​രാ​തെ പ​റ​ഞ്ഞു.
Comments

COMMENTS

error: Content is protected !!