MAIN HEADLINES
മലപ്പുറത്തും ഒമിക്രോണ്‍ സ്ഥിരീകരിച്ചു
മലപ്പുറത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനില്‍ നിന്നെത്തിയ 36 വയസുള്ള മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
രോഗം സ്ഥിരീകരിച്ച വ്യക്തി നേരത്തെ ടാന്‍സാനിയ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൃത്യമായ യാത്രാരേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇദ്ദേഹം ടാന്‍സാനിയയില്‍ രണ്ടാഴ്ച മുന്‍പ് സന്ദര്‍ശനം നടത്തിയെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമിക്രോണ്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്.
Comments