CALICUTDISTRICT NEWS
3 വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു
മുക്കം: അയൽവാസിയുടെ വീട്ടിലേക്ക് ഉമ്മയോടപ്പം പോയ മൂന്നുവയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവമ്പാടി ആനക്കാംപൊയിലിൽ തോരപ്പ ഷുക്കൂറിന്റെയും മുഹ്സിനയുടെയും മകൾ നെയ്ഫ ഫാത്തിമയെയാണ് വീട്ടുമുറ്റത്ത് നായ കടിച്ച് പരിക്കേൽപ്പിച്ചത്. കുട്ടിയെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പകൽ 11.30 ഓടെയാണ് സംഭവം. മുഖത്തും ചുണ്ടിലും കടിയേറ്റ നെയ്ഫയെ ആദ്യം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു
Comments