കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

അസി. പ്രൊഫസര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ എം.പി.എഡ്. പ്രോഗ്രാമിലേക്ക് അത്‌ലറ്റിക്‌സില്‍ പ്രാവീണ്യമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 5-ന് 11 മണിക്ക് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദമായ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകള്‍ കരുതണം. പി.ആര്‍. 890/2022

പരീക്ഷ

2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 19-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ജൂലൈ 11-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ജൂലൈ 20-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ് സി., എം.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ജൂലൈ 11-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഒക്‌ടോബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 13-ന് തുടങ്ങും. പി.ആര്‍. 891/2022

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 13 വരെ അപേക്ഷിക്കാം.

മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. പി.ആര്‍. 892/2022

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 893/2022

Comments

COMMENTS

error: Content is protected !!