ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങളെ ആധുനികവത്കരിക്കുന്നതിലുൾപ്പെട്ട കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിനായി പണിത പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
കൊയിലാണ്ടി: തീരദേശത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി തീരദേശ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങളെ ആധുനികവത്കരിക്കുന്നതിലുൾപ്പെട്ട കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി.സ്കൂളിനായി പണിത പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓൺലൈനിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധതിയിൽ 67 ലക്ഷം രൂപ ചെലവിൽ പണിത കെട്ടിടത്തിൻ്റ ശിലാഫലകം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി.കെ.നിജില അനാച്ഛാദനം ചെയ്തു.നഗരസഭാംഗങ്ങളായ വി.കെ.സുധാകരൻ, വി.പി.ഇബ്രാഹിം കുട്ടി, കെ.കെ.വൈശാഖ്, വിവിധ രാഷ്ട്രീട്രീയ കക്ഷി നേതാക്കളായ പി.കെ.ഭരതൻ, വി.കെ.രാമൻ, പി.പി.ഗണേശൻ, കെ.രാജൻ, ദിവ്യ സെൽവരാജ്, എ.ഇ.ഒ. പി.പി.സുധ, പന്തലായനി ബി.പി.സി. കെ.കെ.യൂസഫ്, അസി.എഞ്ചിനീയർ പി.ശ്രീദിൽ. ഓവസിയർ എൻ.ഗീത, പ്രധാനാധ്യാപകൻ സുരേഷ് കുമാർ, വി.കെ.രവി, പി.ടി.എ.പ്രസിഡൻ്റ് ശെൽവരാജ് എന്നിവർ സംസാരിച്ചു.