KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി
കൊയിലാണ്ടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രജില അധ്യക്ഷയായിരുന്നു. കൃഷി അസിസ്റ്റന്റ് ജിജിന്‍ എം സ്വാഗതം പറഞ്ഞു. പി കെ ഭരതന്‍, പത്മനാഭന്‍, ഗിതിധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കൃഷി അസിസ്റ്റന്റ് അന്ന നന്ദി പറഞ്ഞു.
ചന്തയുടെ ഭാഗമായി വഴുതിന, പച്ചമുളക്, തക്കാളി എന്നി പച്ചക്കറി തൈകള്‍ സൗജന്യമായും സബ്‌സിഡി നിരക്കില്‍ തെങ്ങിന്‍ തൈയും വിതരണവും ചെയ്യും.
Comments