ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയിരിക്കുകയാണ്. അതിനാൽ വില കൂട്ടാതെ മറ്റുവഴികളില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ വില കൂടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം
സ്പിരിറ്റിന്റെ വില വന്‍ തോതില്‍ കൂടിയതിനാൽ വിലയിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് മന്ത്രി പറഞ്ഞത്. ജനകീയ ബ്രാൻഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമെ സ്പിരിറ്റിന്റെ വില ഉയർന്ന പശ്ചാലത്തിൽ മദ്യത്തിന്റെ വില കൂടാതെ ബെവ്‌കോയ്ക്ക് പിടിച്ചുനിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സർക്കാർ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികെയാണെന്ന് മന്ത്രി പറഞ്ഞു