കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂളിൽ ‘വിജയാരവം, ; കെ മുരളിധരൻ എം പി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾക്കുള്ള അനുമോദനം വിജയാരവം എന്ന പേരിൽ വടകര എംപി കെ മുരളീധരൻ ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി ,പ്ലസ് ടു,യുഎസ്എസ്,എൻ എം എം എസ് ,ഇൻസ്പെയർ അവാർഡ്,വിവിധ സ്കോളർഷിപ്പുകൾ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെയാണ് അനുമോദിച്ചത്. സ്കൂൾ പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ കെ ഹമീദ് അധ്യക്ഷനായിരുന്നു.ആശംസകൾ അർപ്പിച്ചുകൊണ്ട് കെ ടി വിനോദ് (ചെയർമാൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി), സുജല ചെത്തിൽ (ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി),അഷറഫ് കോട്ടക്കൽ (കൗൺസിലർ ),സുനിൽ ജി (ഹെഡ്മാസ്റ്റർ),പിടി ഖദീജ (പി.ടി.എ വൈസ് പ്രസിഡൻറ് ) ,സുമേഷ് പി എം (ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി) ,പടിക്കൽ ബിനു,പി എൻ അനിൽകുമാർ ,അനിൽകുമാർ ഇരിങ്ങൽ,സതീശൻ മൊയച്ചേരി,പി വി അശോകൻ, തുടങ്ങിയവർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി പിടി അബ്ദുറഹിമാൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.