KERALALOCAL NEWS

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികളിലെ പോഷകാഹാര നിലവാരം ഉയർത്താനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ് നടപടി.

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരു ഗ്ലാസ് പാല് വീതം ഓരോ കുട്ടിക്കും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും ലഭിക്കും. അങ്കണവാടികളിലെ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പാലും മുട്ടയും നൽകുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button