DISTRICT NEWS

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ഗാന്ധിയന്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഗാന്ധിയന്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 22 മുതല്‍ സപ്തംബര്‍ 3 വരെ നടക്കുന്ന കോഴ്‌സിലേക്ക് ആഗസ്ത് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വൈബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351. പി.ആര്‍. 1087/2022

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗക്കാര്‍ക്ക് 350 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. 19-ന് വൈകീട്ട് 5 മ ണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017. പി.ആര്‍. 1088/2022

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി 11 വരെ നീട്ടി. പി.ആര്‍. 1089/2022

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.കോം. ബിരുദമെടുത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം. ബിരുദമെടുത്ത് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കോ-ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് അഡീഷണല്‍ സ്‌പെഷ്യലൈസേഷന് അവസരം. പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ സപ്തംബര്‍ 5 വരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 6 വരെ എസ്.ഡി.ഇ. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494. പി.ആര്‍. 1090/2022

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 22-ന് തുടങ്ങും.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2018 റഗുലര്‍ പരീക്ഷയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും 22-നും മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ആഗസ്ത് 3-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച ‘ബാങ്കിംഗ് ലോസ്’ പേപ്പര്‍ 10-ന് നടക്കും. പി.ആര്‍. 1091/2022

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.ആര്‍. 1092/2022

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 16-ന് നടക്കും. പി.ആര്‍. 1093/2022

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍. 1094/2022

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button