KERALA
സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ 42 കര്‍ഷക ആത്മഹത്യ; പിന്നില്‍ വിവിധ കാരണങ്ങളെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 42 കര്‍ഷകര്‍. നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് ടി സിദ്ധീഖിന്റെ ചോദ്യത്തിന് കൃഷി മന്ത്രി പി പ്രസാദ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം തുടങ്ങി ഒരു മാസമാകുമ്പോഴേക്കും രണ്ടു കൃഷിക്കാര്‍ ജീവനൊടുക്കി. പലവിധ കാരണങ്ങളാലാണ് ഇവരുടെ ആത്മഹത്യയെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.
ഇവരാരും ജപ്തി ഭീഷണി നേരിട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments