ലഹരി വിമുക്ത തിരുവങ്ങൂർ ബഹുജന റാലി നടത്തി
തിരുവങ്ങൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ തിരുവങ്ങുരില്‍ ലഹരി വിമുക്ത തിരുവങ്ങുര്‍ സംഘടിപ്പിച്ച ബഹുജന റാലിയും പ്രതിജ്ഞ സംഗമവും ശ്രദ്ധേയമായി.
വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലഹരി വില്‍പനയും ഉപയോഗവും ഒരു തലമുറയെ തന്നെ നിഷ്‌കാസനം ചെയ്തു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ പ്രേരകമായതെന്നു ചെയര്‍മാന്‍ റഷീദ് വെങ്ങളവും കന്‍വീണര്‍ അരങ്ങില്‍ ബാലകൃഷ്ണനും
സൂചിപ്പിച്ചു. നിരവധി കുടുംബങ്ങളെ തകര്‍ക്കുന്ന ഈ നശീകരണത്തിന്റെ വിത്തു ഇല്ലാതാക്കുന്നതിനു ഒരു നാട് തന്നെ കൈകോര്‍ത്തുകൊണ്ടാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ9 30 നു കുനിയില്‍ കടവ് പാലത്തിനു സമീപത്തു നിന്നു കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ റഹൂഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. അശോകന്‍ കോട്ട്, ബ്ലോക്ക് മെമ്പര്‍ പി ടി നാരായണി, റഷീദ് വെങ്ങളം അരങ്ങില്‍ ബാലകൃഷ്ണന്‍, മുസ്തഫ പള്ളിവയല്‍, ഷിജു ശങ്കര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
തിരുവങ്ങുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട്, എന്‍എസ്എസ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍, ലയം റെസിഡന്‍സ്,പ്രതീക്ഷ റെസിഡന്‍സ്,സുരക്ഷ റസിഡന്‍സ്,വ്യാപാരി വ്യവസായി ഏകോപന സമിതി,അമ്പല കമ്മിറ്റി, പള്ളി കമ്മിറ്റി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ റാലി തിരുവങ്ങുരില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ റഷീദ് വെങ്ങളം അധ്യക്ഷത വഹിച്ചു.
പഞ്ചായത്തു പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനവും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണവും എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. ശങ്കര്‍പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും എക്‌സൈസ് ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ ക്ളാസ് എടുക്കുകയും ചെയ്തു. ബ്ലോക്കുമെമ്പര്‍ പി ടി നാരായണി
കോ ഓര്‍ഡിനേറ്റര്‍ ഷിജു ശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തിയവര്‍ക്കുള്ള സമ്മാനം മൂന്നു റസിഡന്‍സുകളും തുല്യമായി വന്നപ്പോള്‍ നറുക്കെടുപ്പിലൂടെ സുരക്ഷാ റെസിഡന്‍സിനെ തിരഞ്ഞെടുത്തു. ചടങ്ങില്‍ കണ്‍വീനര്‍ അരങ്ങില്‍ ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ മുസ്തഫ പള്ളിവയല്‍ നന്ദിയും പറഞ്ഞു.