സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു
സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനഃരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായാണിത്. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പ്രതിരോധം ശക്തമാക്കാൻ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതാത് ജില്ലകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കൊവിഡ് കേസുകളിൽ വർധനവുണ്ടെങ്കിൽ റിപ്പോര്‍ട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പ്രത്യേക ശ്രദ്ധവേണമെന്നും ആൾക്കുട്ടത്തിൽ മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം . വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും. വിദേശത്ത് നിന്നും വരുന്ന രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കും. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കൊവിഡ് കേസുകൾ 100ന് താഴെയാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താനാണ് മന്ത്രി വീണാ ജോർജിന്റെ നിർദേശം.