കണ്ണൂർ ജയിലിൽ സംഘർഷം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ.എം സുരേഷിന് ഗുരുതരമായി പരുക്കേറ്റു.

തലയ്ക്കു പരുക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആക്രമണനുണ്ടായതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഗുണ്ടാ ആക്രമണ കേസില്‍ പിടിയിലായ എറണാകുളം സ്വദേശി അസിസാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വ്യായാമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ എത്തിയത് എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതിയാണ് സി.പി.എം പ്രവര്‍ത്തകനായ സുരേഷ്

Comments

COMMENTS

error: Content is protected !!