കൊയിലാണ്ടി വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ
കൊയിലാണ്ടി : വിവാഹ വീട്ടിലെ പണപ്പെട്ടി മോഷണം പോയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ ആനക്കുളം കിള്ള വയൽ ഒടിയിൽ അതു ൽ 27. നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 29 നു പുലർച്ചെ 3 മണിയോടെയാണ് സംഭവം.മുചുകുന്ന് കിള്ള വയൽ ജയേഷിൻ്റ വീട്ടിൽ മോഷണം നടന്നത്.
ജയേഷിൻ്റെ വിവാഹ പാർട്ടിക്കെത്തിയവർ നൽകിയ പണമടങ്ങിയ കവർ ഇട്ട പെട്ടിയാണ് മോഷ്ടിച്ചത്.പരാതിയിൽ .സി .ഐ.എൻ.സുനിൽ കുമാർ, എസ്.ഐ.മാരായ എം.എൻ.അനുപ് ,അരവിന്ദ് ,എ, എസ്.ഐ.രമേശൻ, സി.പി.ഒ. ഗംഗേഷ്,തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് അന്വ ഷണം നടത്തിയത്. 500 ഓളം കവറുകൾ ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ ഇടവഴിയിൽ നിന്നും ലഭിച്ചിരുന്നു.ഈകവറുകളിലെ പണം പോയിരുന്നില്ല. പോലീസിൻ്റെ സമർത്ഥമായ അന്വേഷണം പ്രതിയെ പിടികൂടാൻ സാധിച്ചത്.കേസന്വേഷണത്തിനായി.പോലീസ് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർക്ക്, അവിടെ കണ്ട ചെറുപ്പക്കാരൻ്റെ സ്വഭാവത്തിൽ സംശയം തോന്നുകയും, ഷൂവിലും ,പാൻ്റിലും, ചളി കണ്ടെത്തിയത് ശ്രദ്ധയിൽ പെടുകയും, ചെയ്തു.
എന്നാൽ അവന് സംശയം തോന്നാത്ത വിധത്തിൽ പോലീസ് ഇടപെടുകയും, തുടർന്ന് ഇയാളെ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു., സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പറമ്പിൽ കുഴിച്ചിട്ട 45,000 ത്തോളം രൂപ കണ്ടെത്തി.പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ, ഹാജരാക്കും.