LOCAL NEWS

മേപ്പയ്യൂർ കീഴ്പയ്യൂരിൽ ഭ്രാന്തൻ കുറുക്കൻ്റെ ആക്രമണം

മേപ്പയ്യൂർ: കീഴ്പയ്യൂരിൽ ഭ്രാന്തൻ കുറുക്കൻ്റെ ആക്രമണം. വീട്ടുമുറ്റത്ത് വെച്ചാണ് സ്കൂൾ വിദ്യാർത്ഥിയായ കീഴ്പയ്യൂർകൊയമ്പ്രത്ത് നിസാറിൻ്റെ മകൻ മുഹമ്മദ് സിനാൻ (14) ന് കുറുക്കൻ്റ കടിയേറ്റത്.മേപ്പയ്യൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് സിനാൻ. കാലിന് പരിക്കേറ്റ
സിനാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടി.
കാരേപുള്ളയിൽ പ്രസാദിൻ്റെ ആടിനും കുറുക്കൻ്റെ കടിയേറ്റതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് ഭ്രാന്തൻ കുറുക്കനെ നാട്ടുകാർ സംഘടിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button