കണ്ണോത്ത് യു പി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

കീഴരിയൂർ : കണ്ണോത്ത് യു പി സ്കൂൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം സന്തോഷ് കുമാർ നിർവ്വഹിച്ചു. പ്രധാന അധ്യാപിക കെ ഗീത അധ്യക്ഷയായിരുന്നു. വി പി സദാനന്ദൻ, പി ആയിഷ, സി ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി എം പവീഷ് സ്വാഗതവും കീർത്തന എ കെ നന്ദിയും പറഞ്ഞു. ദിനചാരണത്തിന്റെ ഭാഗമായി  പ്രശ്നോത്തരി, ഡോക്യുമെൻറ്ററി പ്രദർശനം, ചിത്ര പ്രദർശനം, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

 

Comments

COMMENTS

error: Content is protected !!