DISTRICT NEWS
61മത് കേരള സ്കൂൾ കലോത്സവത്തിന്റെ സാംസ്കാരിക കമ്മിറ്റിയുടെ സാംസ്കാരിക സായാഹ്ന പരിപാടികൾക്ക് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ തുടക്കമായി
കോഴിക്കോട്: 61മത് കേരള സ്കൂൾ കലോത്സവത്തിന്റെ സാംസ്കാരിക കമ്മിറ്റിയുടെ സാംസ്കാരിക സായാഹ്ന പരിപാടികൾക്ക് കടപ്പുറത്തെ സ്വാതന്ത്ര്യ ചത്വരത്തിൽ തുടക്കമായി. നോവലിസ്റ്റ് എം മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മുഹമ്മദ് റിയാസ് എന്നിവർ മുഖ്യാതിഥികളായി. മുൻ എംഎൽഎ എ പ്രദീപ്കുമാർ അധ്യക്ഷനായി. എം എ സാജിദ്, വടയക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് റിയ രമേശ് ചണ്ഡാല ഭിക്ഷുകിയുടെ നൃത്താവിഷ്കാരം, റാസ ബീഗത്തിന്റെ ഗസൽ എന്നിവയും അവതരിപ്പിച്ചു.
നാളെ ആലംകോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും.തുടർന്ന് കോഴിക്കോട് സിഗ്നേചർ ഗ്രൂപ്പിന്റെ മധുവൂറും മലയാളം പരിപാടിയും പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോൽ പാവക്കൂത്തും നടക്കും.
Comments