DISTRICT NEWSKERALAMAIN HEADLINES

61ാമത് സംസ്ഥാനതല സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് നടക്കും

61ാമത് സംസ്ഥാനതല സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതൽ ഏഴ് വരെയെന്ന് സർക്കാർ. ഈ വർഷം കോഴിക്കോട് വെച്ചാണ് കലോത്സവം നടക്കുന്നത്. 24 വേദികളാണ് കലോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പാണ് ആദരവായി നല്‍കുന്നത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്ത്‌കൊണ്ടാണ് ഈ വര്‍ഷത്തെ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിക്കുന്നത്.

ഹയര്‍ സെക്കന്ററി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 14000 ത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.  ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 എന്നീ ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ പൊയിന്റ് നേടുന്ന ജില്ലക്ക് ആകര്‍ഷകമായ സ്വര്‍ണ്ണ കപ്പ് ആണ് നല്‍കുന്നത്.

കലോത്സവത്തിൻ്റെ ലോഗോ പുറത്തു വിട്ടു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞടുത്തത്. മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും, മേളകള്‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാം വണ്ണം ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button