ഓണം സ്പെഷ്യൽ കിറ്റ് വിതരണം ഇന്നു മുതൽ

ഓണം സ്പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ നിർവ്വഹിച്ചു.

മുന്‍ മാസങ്ങളിലേതുപോലെ എ.എ.വൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിസി, മുന്‍ഗണനേതര നോണ്‍ സബ്‌സിസി എന്ന ക്രമത്തില്‍ ആവും റേഷൻ കടകളിൽ ഓരോരുത്തരുടെയും ഊഴം. ഇതനുസരിച്ച് കിറ്റ് വാങ്ങിക്കാം. ഓഗസ്റ്റ് 16നു വിതരണം പൂര്‍ത്തിയാക്കും.

തിങ്കളാഴ്ച മുതൽ ആദ്യ വിഭാഗത്തിന് കിറ്റ് നൽകി തുടങ്ങും.

ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങള്‍ അടങ്ങിയതാണ് ഓണം സ്പെഷ്യല്‍ കിറ്റ്.

ഓണം പ്രമാണിച്ചു മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Comments

COMMENTS

error: Content is protected !!