KERALAUncategorized

കേരളത്തിലെ ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളിലും ഇനി ചാര്‍ജിങ് സ്റ്റേഷനുകള്‍

കേരളത്തില്‍  ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതൽ പ്രചാരത്തിലാവുന്ന സാഹചര്യത്തിൽ അനര്‍ട്ട് ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. പുതിയ പദ്ധതി പ്രകാരം കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും രണ്ട് റസ്റ്റ് ഹൗസും (പത്തനംതിട്ട കുളനട, കോഴിക്കോട്) ഉള്‍പ്പെടും. മോട്ടോര്‍വാഹനവകുപ്പും അനര്‍ട്ടും ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു. നടത്തിപ്പും പരിപാലനവും അനര്‍ട്ടും പദ്ധതിച്ചെലവ് വഹിക്കുന്നത് മോട്ടോര്‍വാഹനവകുപ്പുമാണ്.

കേരളത്തിലെ ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസുകളിലും ഇനി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരും. സോളാര്‍ സംവിധാനം ഉള്‍പ്പെടെ 30 കിലോവാട്ടിന്റെ ഉപകരണമാണ് സ്ഥാപിക്കുന്നത്. 2019-ല്‍ 474 ഇ-വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ അത് 99,995 ആയി.
പണം അടയ്ക്കാനുള്ള സ്വന്തം സോഫ്റ്റ് വെയറും അനര്‍ട്ട് തയ്യാറാക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ സ്‌കാന്‍ ചെയ്താണ് യൂണിറ്റ് ചാര്‍ജിങ്ങിന് പണം നല്‍കുന്നത്. എന്നാല്‍ സോഫ്റ്റ്വേറില്‍ കൃത്രിമം വരുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് അനര്‍ട്ട് സ്വന്തം സോഫ്റ്റ് വെയറിലേക്ക് തിരിഞ്ഞത്.  ഈസി ഫോര്‍ ഇവി എന്നാണ് പേര്. തിരുവനന്തപുരത്ത് പരീക്ഷണ നീക്കം നടത്തുകയാണെന്ന്അനര്‍ട്ട് ടെക്നിക്കല്‍ മാനേജര്‍ ജെ. മനോഹരന്‍ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button