റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപയുടെ കറന്‍സി

റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 9,760 കോടി രൂപയുടെ 2,000 രൂപയുടെ കറന്‍സി. ഇതോടെ 97.26% നോട്ടുകള്‍ തിരിച്ചെത്തി. മെയ് 19നാണ് 2,000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആര്‍ ബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തിരിച്ചെത്തിയത് ഏകദേശം 240 കോടി രൂപയാണ്. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്ത് റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവില്‍ 2,000 രൂപ കറന്‍സി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയുമായിരുന്നുള്ളു.

 

Comments
error: Content is protected !!