കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപി സെല്ലുകളായി മാറി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അല്ലാതായെന്ന് രാഹുല്‍ പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ സെല്ലുകളായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.
അഴിമതിയില്‍ മുങ്ങിയ ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രചാരണമാണ് നടത്തുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും ഒത്തുതീര്‍പ്പില്ലെന്ന് ഹേമന്ത് സോറന്‍ പ്രതികരിച്ചു. ഒത്തുതീര്‍പ്പിനായി കെഞ്ചില്ല. പോരാട്ടം തുടരും പരാജയം സമ്മതിക്കില്ലെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.

Comments
error: Content is protected !!