CALICUTDISTRICT NEWS
ഡ്രോൺ ക്യാമറയുമായി വീണ്ടും പോലീസ്
കൊയിലാണ്ടി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സാഹചര്യത്തിൽ പോലീസ് വീണ്ടും ഡ്രോൺ ക്യാമറയുമായി രംഗത്തുവരുന്നു. തീരദേശ മേഖലകളിലും, വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും, ഡ്രോൺ ക്യാമറാ നിരീക്ഷണം ശക്തമാക്കുമെന്ന് ചുമതലയുള്ള ഡി.വൈ.എസ്.പി.ആർ.ഹരിദാസ് അറിയിച്ചു. കോറൻ്റൈൻ നീരീക്ഷണത്തിലുള്ളവർ ലംഘിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും, കൂട്ടം കൂടി നിൽക്കുന്നവരെയം ,മൈതാനങ്ങളിൽ കളിക്കുന്നവരെയും. കണ്ടെത്തുന്നതിനു വേണ്ടിയുമാണ് നിരീക്ഷണം ശക്തമാക്കുന്നത്. കൊയിലാണ്ടി വടകര, പയ്യോളി, അത്തോളി, നാദാപുരം, ബാലുശ്ശേരി ,കുറ്റ്യാടി,. മേഖലകളിലെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരീക്ഷണം നടത്തുക. പോലീസിൻ്റെ കർശനമായ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു
Comments