കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം രോഗങ്ങളുടെ ഉറവിടമാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം രോഗങ്ങളുടെ ഉറവിടമാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശം. ആശുപത്രി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി.


മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകാനെത്തിയ ആംബുലൻസ് ഡ്രൈവർ കമ്മീഷനിൽ നൽകിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ആശുപത്രി മാലിന്യങ്ങളും മലിനജലവും തളംകെട്ടി നിൽക്കുന്ന സ്ഥലത്തായിരുന്നു ആംബുലൻസ് നിർത്തിയിട്ടത്. മാലിന്യങ്ങൾക്കിടയിലൂടെ മൃതദേഹം ആംബുലൻസിൽ കയറ്റുന്നതും ദൃശ്യത്തിൽ ഉണ്ടായിരുന്നു. 15 ദിവസത്തിനകം ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നവം. 29ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Comments

COMMENTS

error: Content is protected !!