വ്യത്തിയുള്ള നാടൊരുക്കാൻഹരിത കർമ്മ സേന
ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് പരന്പരയ്ക്ക് ഇന്ന് (04-08-2020 ) ന് തുടക്കം.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശുചിത്വ മാലിന്യ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഹരിതകർമസേന യെക്കുറിച്ച് ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയ്ക്ക് 04-08-2020 ചൊവ്വാഴ്ച തുടക്കമാകും. ശ്രദ്ധേയവും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ ഹരിത കർമ്മ സേനയിലെ അംഗങ്ങളെയും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് .ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ സീമ ,മാലിന്യ സംസ്കരണ ഉപമിഷൻ കൺസൽട്ടൻറ് എൻ. ജഗജീവൻ ,ടെക്നിക്കൽ ഓഫീസർ പി.അജയകുമാർ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ മാർ ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. കുടുംബശ്രീ ശുചിത്വമിഷൻ ക്ലീൻ കേരള കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ലൈവിൽ പങ്കെടുക്കും. ഹരിതകർമസേന യുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുക, സേവനം നൽകുന്ന സേന നൽകുന്ന സേവനങ്ങളെ കുറിച്ച് കൂടുതൽ പ്രചാരണം നൽകുക, വിജയിച്ച മാതൃകകൾ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും പരിചയപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഫേസ്ബുക്ക് ലൈവ് പരമ്പര സംഘടിപ്പിക്കുന്നതെന്ന് ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.
ഹരിത കർമ്മ സേനകളുടെ പ്രവർത്തനം സംബന്ധിച്ച് അവതരണവും പ്രേക്ഷകരുടെ സംശയങ്ങൾക്ക് വിദഗ്ധരുടെ തൽസമയ മറുപടിയും ലൈവിൽ ഉണ്ടാകും. നാളെ മുതൽ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണി മുതൽ 4 .30 വരെയാണ് പരിപാടി. ഓരോ ദിവസവും രണ്ട് വീതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനകളാണ് അവതരണത്തിനെത്തുന്നത്. 0 4- 0 8- 2020 ചൊവ്വ കോഴിക്കോട് ജില്ലയിലെ വടകര മുനിസിപ്പാലിറ്റി പത്തനംതിട്ട ജില്ലയിലെ തുമ്പമ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഹരിതകർമ്മസേന സേനകളുടെ അവതരണമാണ് നടക്കുന്നത്. ഹരിതകേരളം മിഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജ് www.fb.com/haritha keralam mission സന്ദർശിച്ച ലൈവ് പരിപാടി കാണാവുന്നതാണ്.