കൊയിലാണ്ടിയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. നഗരസഭ 32-ാം വാർഡിൽ പുതിയ ബസ്സ് സ്റ്റാൻ്റിന് കിഴക്ക് ഭാഗത്തുള്ള നസീബിൽ അബൂബക്കറാണ് (64) കോഴിക്കോട് മെഡിക്കൽ കോളജിൽ മരണമടഞ്ഞത്. അദ്ദേഹത്തിൻ്റെ വീട്ടിൽ 4 പേർക്കും 38ാം വാർഡിലുള്ള അദ്ധേഹത്തിൻ്റെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചരിക്കുകയാണ്. 54 വയസ്സുകാരനായ ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറാണ്. കഴിഞ്ഞ ആഴ്ചയാണ് ആബൂബൂബക്കറിനെ കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്.
ഇയാളുടെ ഭാര്യക്കും രണ്ട് മക്കൾക്കും മകളുടെ മകൾക്കുമാണ് ഇന്ന് കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ ഇന്ന് നഗരസഭയിൽ 5 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മരണം റിപ്പോർട്ട് ചെയ്തതോടുകൂടി കൊയിലാണ്ടിയിൽ ആശങ്ക വർദ്ദിച്ചിരിക്കുകയാണ്. ജനങ്ങൾ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയും മറ്റ് കാര്യങ്ങളും ആരോഗ്യ വിഭാഗ്തതിൻ്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ നട്നനുവരികയാണ്.
[9:34 PM, 8/7/2020] Neenaanilkumar😍☺️: