KOYILANDILOCAL NEWS
എഫ്.എൽ .ടി .സെൻ്റെറിലെക്ക് ‘ഇൻസിനേറ്റർ നൽകി.
കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തില്‍ കോറോണമാരിക്കെതിരെ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി പൊതു ജനപങ്കാളിത്തത്തോടെ കൊയിലാണ്ടി അമൃത സ്കൂളില്‍ സജ്ജീകരിക്കുന്ന എഫ്.എല്‍.ടി.സെന്റെറിലെക്ക് മാലിന്യങ്ങള്‍ സംസ്കരിക്കാനായി ഇന്‍സിനേറ്റര്‍ സംഭാവന നല്കി. കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദന് ഡോ.കെ.ഗോപിനാഥാണ് ഇന്‍സിനേറ്റര്‍ സംഭാവന നല്‍കിയത്. നേരത്തെ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫ്രിഡ്ജും സംഭാവന നല്‍കിയിരുന്നു. ചെയര്മാന് കെ.സത്യന് ഏറ്റുവാങ്ങി. ചടങ്ങില്‍ നഗരസഭാ സെക്രട്ടറി സുരേഷ് കുമാര്‍, സൂപ്രണ്ട് എന്‍ അനില്‍ കുമാര്‍, കമല്‍ ഗോപിനാഥ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കെ.പി.രമേശന്, ജെ.എച്ച്.ഐ. പ്രസാദ്, ജയപ്രകാശ് പങ്കെടുത്തു.
Comments