KOYILANDILOCAL NEWS
200 ലിറ്റര്‍ വാഷും, 5 ലിറ്റര്‍ ചാരായവും പിടികൂടി
കൊയിലാണ്ടി: കൊയിലാണ്ടി എക്സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ വാഷും ചാരായവും പിടികൂടി. അരിക്കുളം ആവട്ടോട്ട് താഴെ വയലിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ വെള്ളത്തില്‍ താഴ്ത്തിവെച്ച നിലയില്‍ 20 ലിറ്റര്‍ വീതം കൊള്ളുന്ന 10 പ്ലാസ്റ്റിക് കന്നാസില്‍ സൂക്ഷിച്ച 5 ലിറ്റര്‍ ചാരായവും കണ്ടെടുത്തു. കൊയിലാണ്ടി റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബി.അന്‍ഷാദും പാര്‍ട്ടിയുമാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍ എന്‍.രാജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ് കുമാര്‍, പി.റഷീദ് പങ്കെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തതായും, വാഷിന്റെയും, ചാരായത്തിന്റെയും ഉടമസ്ഥനെപ്പറ്റി വിവരം ലഭിച്ചതായും, എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Comments