KOYILANDILOCAL NEWSMAIN HEADLINES
വീട് നിർമ്മാണം ലോക്കോ പൈലറ്റുകൾ സംഭാവന നൽകി
കൊയിലാണ്ടി : സേവാഭാരതി കൊയിലാണ്ടിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയില്‍ മേലൂരിലെ കല്ല്യാണി അമ്മക്കും രണ്ട് പെണ്മക്കള്ക്കും വേണ്ടി നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണത്തിലേക്കായി ദക്ഷിണ റെയില്‍വെ വാട്ട്സ് ആപ് കൂട്ടായ്മയായ ‘ലോക്കോ പൈലറ്റ് സംഘ ബന്ധു ‘ 37000 രൂപയുടെ ചെക്ക് കൊയിലാണ്ടി സേവാഭാരതിക്ക് കൈമാറി.
സേവാഭാരതി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ത്രിവിക്രമശര്മ്മ , അഭിലാഷ് പുത്തലത്ത്, രജി.കെ.എം, മുരളി മാസ്റ്റര്‍, ധനരാജ് ആര് ,സജിത്ത് എം.വി, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments