ലോക നാളീകേര ദിനാചരണം നടത്തി
കൊയിലാണ്ടി : നാളീകേര കര്‍ഷക സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക നാളീകേര ദിനാചരണം കണ്ണാത്ത് യു.പി. സ്ക്കൂള് ഹാളില്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ട് നടത്തി .മേലടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു .
നാളീകേര മൂല്യവര്‍ദ്ധിത ഉല്‍പ്പങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനും താലൂക് തലത്തില്‍ വിപണനകേന്ദ്രം ആരംഭിക്കണമെന്നും, കൊപ്രയുടെ താങ്ങ് വില വര്‍ദ്ധിപ്പിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.
യോഗത്തില്‍ നാളീകേര കര്‍ഷക സമിതി സംസ്ഥാന പ്രസിഡണ്ട് ഇളമന ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു .നാളീകേര കര്‍ഷക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ യം സുരേഷ് ബാബു, കെ പി ശബരീനാഥ്, വി പി സദാനന്ദന്, കെ ദിവാകരന് മാസ്ററര്, കെ.യം വേലായുധന്, എം കുട്ട്യാലി, കൊല്ലംകണ്ടി വിജയന്, എം ഗീത ടീച്ചര്‍, കെ അമ്മത്, കെ അബ്ദുറഹിമാന്, എ പി അസിസ് എന്നിവര്‍ സംസാരിച്ചു .കണ്ണോത്ത് യൂ പി സ്ക്കൂള് സ്ററാഫ് അംഗങ്ങള്‍ക്ക് നാളീകേര തൈ വിതരണം ചെയ്തു.