KOYILANDILOCAL NEWS
പ്രതിഷേധിച്ചു
കൊയിലാണ്ടി: അരിക്കുളം കാരയാട് ബിജെപി ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന വീട് അക്രമിച്ച് തീവെച്ചു നശിപ്പിച്ചതിന് ബിജെപി പഞ്ചായത്ത് സമിതി ശക്തമായി പ്രതിഷേധിച്ചു.തറമ്മല്‍ അങ്ങാടിയില്‍ ബി.ജെ.പി യുടെ കൊടി നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
എടവന രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുകുമാരന്‍ ചെറുവത്ത് സ്വാഗതം പറഞ്ഞു. ശിവദാസന്‍ കാരയാട്, ഗോപി കാരയാട്, നാരായണന് മഠത്തില്‍, രാമകൃഷ്ണന് കണ്ണങ്കാരി, ശ്രീധരന് കാളിയത്ത് മുക്ക്, ടി.പി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments