ജനിതകമാറ്റമുള്ള വൈറസിനെ നേരിടാനും സജ്ജം: കെ കെ ശൈലജ
ജനിതകമാറ്റംവന്ന കൊറോണ വൈറസ് കണ്ടെത്തിയാൽ നേരിടാൻ കേരളം സജ്ജമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വാക്സിൻ ജനിതകമാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും ഫലപ്രദമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും കോവിഡിനെതിരെ ജാഗ്രത ശക്തമാക്കേണ്ടതുണ്ടെതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബ്രിട്ടനിൽനിന്നെത്തിയ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസാണോയെന്ന് അറിയാൻ ഇവരുടെ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്കയച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പ്രതീക്ഷിച്ച, വൻതോതിലുള്ള കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല. മരണനിരക്ക് വർധിക്കാതിരുന്നതിലും സർക്കാർ സ്വീകരിച്ച മുൻകരുതലുകൾ ഗുണംചെയ്തിട്ടുണ്ട്. ഷിഗല്ല രോഗത്തെക്കുറിച്ച് ഭീതി ആവശ്യമില്ല. കൃത്യമായി ശുചിത്വം പാലിച്ചാൽ ഷിഗല്ലയെ അകറ്റിനിർത്താമെന്നും മന്ത്രി പറഞ്ഞു.