ഇന്ധന സെസ് വർധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ

ഇന്ധന സെസ് വർധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. മാർച്ച് 31ന് മുൻപ് വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ സമരം ആരംഭിക്കുമെന്നും ബസുടമകളുടെ സംഘടന വ്യക്തമാക്കി.

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ മുന്നോട്ടു വെക്കുന്നത്. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം നടത്തുമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31 ന് മുമ്പ് വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ ബസ് സമരം നടത്തും. നിലവിൽ വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വർഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം. റോഡ് നികുതി അടയ്ക്കാതെ ബസ് സർവീസ് നിർത്തി വയ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ഫെബ്രവരി 28ന് എല്ലാ കളക്ടറേറ്റിനു മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!