CRIME
വനിതാ കണ്ടക്ടർക്കുനേരെ അതിക്രമം: യുവാവ് പിടിയിൽ

കോഴിക്കോട്: വനിതാ കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. കാസർകോട് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫാണ് (28) നടക്കാവ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച പകൽ മൂന്നോടെ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ വനിതാ കണ്ടക്ടറോടാണ് ഷൈജു അതിക്രമം കാട്ടിയത്.
ബസ് നടക്കാവിലെത്തിയപ്പോഴാണ് സംഭവം. സ്വകാര്യ ബസ്സിലെ കണ്ടക്ടറായ ഷൈജു കണ്ണൂരിൽനിന്നാണ് കെഎസ്ആർടിസി ബസ്സിൽ കയറിയത്. മാവൂർറോഡ് ബസ് ടെർമിനലിൽവച്ചാണ് ഷൈജുവിനെ കസ്റ്റഡിയിലെടുത്തത്.
പീഡനശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾപ്രകാരമാണ് കേസ്.
Comments